തിരുവല്ല: ബൈബിൾ സൊസൈറ്റി ഒഫ് ഇന്ത്യ തിരുവല്ല വെസ്റ്റ് ബ്രാഞ്ച് സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ഡോ.ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് റവ.രാജു തോമസ് അദ്ധ്യക്ഷനായി. സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ്‌, ട്രഷറർ ജോജി പി.തോമസ്, വൈസ് പ്രസിഡന്റ് ആനി ചെറിയാൻ, ജോയിന്റ് സെക്രട്ടറി ആനിമിനി തോമസ്, റവ.ഏബ്രഹാം വർഗീസ്, റവ.സഖറിയ ജോൺ, പാസ്റ്റർമാരായ സ്റ്റീഫൻ ദാനിയേൽ, പി.എം.സാമുവൽ എന്നിവർ പ്രസംഗിച്ചു.