accident-
മുണ്ടപ്പുഴയിൽ അപകടത്തിൽപെട്ട കാർ

റാന്നി: പെരുമ്പുഴ ബസ് സ്റ്റാൻഡിൽ നിന്ന് മുണ്ടപ്പുഴയിലേക്ക് പോകുമ്പോൾ കാർ തിരിക്കുന്നതിനിടയിൽ നിയന്ത്രണംവിട്ട് ഇരുപതടിയോളം താഴ്ചയിലേക്കു മറിഞ്ഞു. കാറോടിച്ച കീക്കൊഴൂർ മണ്ണായിക്കൽ കുഞ്ഞമ്മ ഫിലിപ്പ്(55)ന് പരിക്കേറ്റു . റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോൺ ബില്ലടയ്ക്കാനായി ഭർത്താവ് എം.വി ഫിലിപ്പിനെ ബി.എസ്.എൻ.എൽ ഓഫീസിൽ ഇറക്കിയ ശേഷം ഇന്നലെ രാവിലെ പതിനൊന്നരയോടെ കാർ തിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. റാന്നി മുണ്ടപ്പുഴ ടെലിഫോൺ എക്‌സേഞ്ചിന് സമീപം പഴേതിൽ തങ്കമ്മ നായരുടെ വീടിന്റെ മുറ്റത്തേക്കാണ് കാർ വീണത് .വീടിന്റെ ഷെയ്ഡ് തകർന്നു.