 
ചെങ്ങന്നൂർ: നരേന്ദ്രമോദി സർക്കാറിന്റെ എട്ടാം വാർഷികത്തോട് അനുബന്ധിച്ച് ചെങ്ങന്നൂർ മണ്ഡലത്തിൽ സമ്പർക്ക യഞ്ജത്തിന് തുടക്കമായി. കരിമ്പ് കർഷകൻ ഇരമല്ലികര കാട്ടുപറമ്പിൽ കെ.എം ജോർജിന് കേന്ദ്രസർക്കാറിന്റെ ജനക്ഷേമപദ്ധതികളും നേട്ടങ്ങളുമടങ്ങിയ ലഘുലേഖ നൽകി ബി.ജെ.പി ജില്ലാ ട്രഷറാർ കെ.ജി കർത്ത സമ്പർക്ക യഞ്ജം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ, മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് എസ്.രഞ്ജിത്ത്,ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ്.കെ രാജീവ്, ബൂത്ത് പ്രസിഡന്റ് ബിനുകുമാർ എന്നിവർ പങ്കെടുത്തു.വാർഷികത്തോട് അനുബന്ധിച്ച് മണ്ഡലത്തിൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സമ്പർക്ക യഞ്ജത്തിൽ കർഷകർ, മഹിളകൾ, പട്ടികജാതി വിഭാഗങ്ങൾ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, പാർശ്വവൽക്കരിക്കപ്പെട്ടവർ, നഗരത്തിലെ പാവപ്പെട്ടവർ, പ്രമുഖ വ്യക്തികൾ, ആരോഗ്യ സന്നദ്ധ പ്രവർത്തകർ, കേന്ദ്ര പദ്ധതി ഗുണഭോക്താക്കൾ എന്നിങ്ങനെ വിവിധ മേഖലയിൽപ്പെട്ടവരെ നേരിൽകണ്ട് സമ്പർക്കം നടത്തും. ജൂൺ 12ന് നടക്കുന്ന മഹാസമ്പർക്കത്തിന്റെ ഭാഗമായി കേന്ദ്രസർക്കാറിന്റെ ജനക്ഷേമപദ്ധതികളും നേട്ടങ്ങൾ അടങ്ങിയ ലഘുലേഖകളുമായി മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും ഗൃഹസമ്പർക്കം നടത്തും.