
തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ടേസ്റ്റി കഫേയുടെയും ഹെൽപ്പ് ഡെസ്ക്കിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഗീതാ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ എബ്രഹാം തോമസ്, പ്രമീള, സുജിത, സൂസൻ, കവിത, സംഗീത, അനൂപ്, ശരത് എന്നിവർ പ്രസംഗിച്ചു.