dpr-road
ഗുരുനാഥൻ മണ്ണ് ഇരുപത്തിരണ്ടാം ബ്ലോക്ക് അള്ളുങ്കൽ റോഡിന്റെ ഡി.പി.ആർ തയ്യാറാക്കുന്നതിനുള്ള നടപടികൾ കെ യു ജനീഷ് കുമാർ എം എൽ എ യുടെ നേതൃത്വത്തിൽ പരിശോധിക്കുന്നു


കോന്നി: ഗുരുനാഥൻ മണ്ണ് ഇരുപത്തിരണ്ടാം ബ്ലോക്ക് അള്ളുങ്കൽ റോഡിന്റെ ഡി.പി.ആർ തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സീതത്തോട് പഞ്ചായത്തിലെ ഗുരുനാഥൻമണ്ണ്, സീതക്കുഴി,കോട്ടക്കുഴി, ആങ്ങമൂഴി, കോട്ടമൺ പാറ, അള്ളുങ്കൽ വാർഡുകളിലെ കുടുംബങ്ങൾക്ക് സഹായകമാകുന്ന റോഡാണിത്. സംസ്ഥാനബഡ്ജറ്റിൽ 10.5കോടി രൂപ വകയിരുത്തിയാണ് റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നത്.ബിഎം ആൻഡ് ബിസി നിലവാരത്തിലുള്ള ടാറിങ്ങിനു പുറമെ കലുങ്കുകൾ, സംരക്ഷണഭിത്തി, ഓട , ഐറിഷ് ഓട എന്നിവയും നിർമ്മിക്കുമെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. .സീതത്തോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോബി ടി ഈശോ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സുജ പി എസ്, തദ്ദേശസ്വയം ഭരണ വകുപ്പ്
എക്സിക്യൂട്ടീവ് എൻജിനീയർ ഹരികുമാർ, ഗ്രാമപഞ്ചായത്ത് അസി എൻജിനീയർ രാഘവൻ പി സി , പഞ്ചായത്ത്‌ അംഗങ്ങളായ പി ആർ പ്രമോദ്, ശ്രീലജ അനിൽ, പി എം മനോജ്‌ രാധ ശശി എന്നിവർ ഒപ്പമുണ്ടായിരുന്നു.