കോന്നി: ശബരി ബാലിക സദനത്തിലെ പെൺകുട്ടിയുടെ മരണത്തെ സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പി.കെ.എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് പട്ടിക ജാതി ക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ശാന്തകുമാരി എം.എൽ.എ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പി.കെ അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചു. സമിതി ജില്ലാ പ്രസിഡന്റ് കെ.എം ഗോപി, സെക്രട്ടറി കെ കുമാരൻ ട്രഷറർ സി.എൻ രാജേഷ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.വിശ്വംഭരൻ, വിജി ശ്രീവിദ്യ, സി.പി.എം കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ,കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ് പി.എസ് കൃഷ്ണകുമാർ, പി.കെ.എസ് ഏരിയ സെക്രട്ടറി എം.ജി സുരേഷ് ,ടി.രാജേഷ് കുമാർ ,ടി.കെ സജി എന്നിവർ സംസാരിച്ചു.