1
പെരിങ്ങനാട് ചേന്ദമംഗലം സ്കൂളിലെ വിദ്യാവനം പദ്ധതി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

അടൂർ: മിയാവാക്കി മാതൃകയിലുള്ള വിദ്യാവനം പദ്ധതി പെരിങ്ങനാട് തൃച്ചേന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ഡെപ്യുട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, പഞ്ചായത്ത് മെമ്പർമാരായ . ലതാ ശശി,. ആശാ ഷാജി, സാമൂഹ്യ വനവൽക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ സി.കെ. ഹാബി, റേഞ്ച് ഫോറസ്റ്റ് ഓഫീസർ എ. എസ്. അശോക്, . റോബിൻ ബേബി, പ്രിൻസിപ്പൽ സുധ, എച്ച്. എം. ഷീജ, പി.ടി.എ. പ്രസിഡന്റ്. കൃഷ്ണകുമാർ ഫോറസ്ട്രി ക്ലബ് ഇൻ ചാർജ്ജ്. . ദീപ എന്നിവർ പങ്കെടുത്തു