തിരുവല്ല: പരമ്പരാഗത മത്സ്യബന്ധന മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ വരുത്താൻ ഇടയാക്കുന്ന പുതിയ നയങ്ങൾ പിൻവലിക്കണമെന്ന് ചെറുകിട മത്സ്യത്തൊഴിലാളി ദേശീയവേദി സമ്മേളനം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. പരമ്പരാഗത തൊഴിലാളികളെ തീരത്ത് നിന്ന് ആട്ടിപ്പായിക്കുന്നതിനും കുത്തകകളുടെ താല്പര്യം സംരക്ഷിക്കാനും ആസൂത്രണം ചെയ്തിട്ടുള്ള പുതിയ നയങ്ങൾക്കെതിരെ സമരം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ദേശീയവേദി കൺവീനർ പ്രദീപ് ചാറ്റർജി ഉദ്ഘാടനം ചെയ്തു. ഡി.പാൽ, എഡ്വിൻ, പി.പി.ജോൺ, സി.ജെ തങ്കച്ചൻ, വിനോദ് കോശി, വി.ടി.ആന്റണി എന്നിവർ പ്രസംഗിച്ചു.