പന്തളം:ബി.എസ്.എൻ.എൽ 4ജി സിം മേളയും അതിവേഗ ഫൈബർ ഇന്റർനെറ്റ് മേളയും, റീചാർജ്, ബിൽ പേയ്‌മെന്റ് സൗകര്യവും താഴെപ്പറയുന്ന ദിവസങ്ങളിൽ അതാത് ടെലിഫോൺ എക്‌സ്‌ചേഞ്ചുകളിൽ നടക്കും. 9 ന് തുമ്പമൺ, 11 ന് കുളനട, 15 ന് പെരിങ്ങനാട്, 17ന് പഴകുളം, 18ന് പള്ളിക്കൽ. ഉച്ച കഴിഞ്ഞ് 2 മുതൽ 5 വരെയാണ് മേള. കുറഞ്ഞ നിരക്കിൽ പുതിയ 4ജി മൊബൈൽ സിം, ആകർഷകമായ മൊബൈൽ റീച്ചാർജ് ഓപ്ഷനുകൾ എന്നിവ ലഭ്യമാണ്. വിച്ഛേദിക്കപ്പെട്ട ലാൻഡ് കണക്ഷനുകൾ ഒപ്ടിക്കൽ ഫൈബർ വഴി അതിവേഗ ഇന്റർനെറ്റിനോടൊപ്പം പുനസ്ഥാപിക്കാം.