 
കോന്നി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കൂടൽ സ്റ്റേഡിയം ജംഗ്ഷനിൽ കൊല്ലംപറമ്പിൽ ബിനു ഗോപാൽ ( 45 ) മരിച്ചു. മേയ് 29 ന് കൂടൽ കുരങ്ങയത്ത് നിന്ന് കുടുംബത്തോടൊപ്പം സ്റ്റേഡിയം ജംഗ്ഷനിലേക്ക് ഇറക്കമിറങ്ങി വരുമ്പോഴാണ് ബിനു ഗോപാൽ ഓടിച്ചിരുന്ന കാർ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണംവിട്ട് മറിഞ്ഞത്.ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെട്ടെങ്കിലും ഗുരുതരമായി പരിക്കേറ്റ ബിനു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: അശ്വതി, മക്കൾ: അർച്ചന,അഭിഷേക്.