കോന്നി: വെള്ളാള മഹാസഭ മലയാലപ്പുഴ താഴം 109 നമ്പർ ഉപസഭയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പഠനോപകരങ്ങൾ വിതരണം ചെയ്തു. ജി.പരമേശ്വരൻ പിള്ള ഉത്‌ഘാടനം ചെയ്തു. പ്രസിഡന്റ് രാമരാജപിള്ള അധ്യക്ഷത വഹിച്ചു. വിനോദ് ജി.പിള്ള, ബാലചന്ദ്രൻ പിള്ള, ശ്യാമള ഗോപിനാഥ്, വിഷ്ണുരാജ് എന്നിവർ സംസാരിച്ചു.