-pazhakulam-madhu
മലയോര ഹർത്താലിനോടനുബന്ധിച്ചു തണ്ണിത്തോട്ടിൽ നടന്ന പ്രതിഷേധ യോഗം കെ.പി.സി.സി.ജനറൽ സെക്രട്ടറി പഴകുളം മധു ഉത്‌ഘാടനം ചെയ്യുന്നു.

കോന്നി: മലയോരഹർത്താലിനോടനുബന്ധിച്ച് തണ്ണിത്തോട്ടിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അജയൻപിള്ള ആനിക്കാനാട്ട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, കെ.വി.തോമസ്, ലില്ലി ബാബു, എൽ.എം. മത്തായി, ശശാങ്കൻ, കെ.ആർ.ഉഷ, പൊന്നച്ചൻ കടമ്പാട്ട്, സൂസൻ കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. സമാപനയോഗം ഡി.സി.സി.ജനറൽ സെക്രട്ടറി സാമുവേൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. തേക്കുതോട്ടിൽ ഹർത്താലിനെ അനുകൂലിച്ചു പ്രകടനം നടന്നു. കോതകത്തു ശശിധരൻ നായർ, എം.വി. അമ്പിളി, ജോർജ് വർഗീസ്, ജോയി കുട്ടിചെടിയത്ത്, ബിജു മാത്യു, എം.ടി.ജോൺ, സി.ഡി.ശോഭ, അജിത സോമൻ തുടങ്ങിയവർ നേതൃത്വം നൽകി.