അടൂർ: താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി, പഴകുളം സ്വരാജ് ഗ്രന്ഥശാല, മിത്രപുരം കസ്തൂർബ ഗാന്ധിഭവൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈകൾ നടുകയും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. കസ്തൂർഭ ഗാന്ധിഭവൻ ഡയറക്ടർ എൻ.മുരളി കുടശനാട് ഉദ്ഘാടനം ചെയ്തു പ്രതിജ്ഞ ചൊല്ലികൊടുത്തു. ഗ്രന്ഥശാല കാർഷിക വിഭാഗം കണവീനർ അൻസാർ ആദിക്കാട് പ്രസംഗിച്ചു. എസ്.മീരാസാഹിബ്, പരിസ്ഥിതി ക്ലാസ് എടുത്തു.