 
മല്ലപ്പള്ളി : കുന്നന്താനം പഞ്ചായത്തിലെ ചെങ്ങരൂർച്ചിറയിലെ കോതവിളച്ചാൽ നവീകരണത്തിന് പദ്ധതിയായി. വർഷങ്ങളായി പായലും പോളയും ചെളിയുമായി ഉപയോഗശൂന്യമായി കിടന്നിരുന്ന ചാലാണിത്. പോളകളും പായലും ചെളിയും നീക്കം ചെയ്യുന്നതിനൊപ്പം ആഴംകൂട്ടലും വശങ്ങളിലെ ഭിത്തി നിർമ്മാണവും പദ്ധതിയിൽപ്പെടുന്നു. 2018-ൽ ചാൽ സംരക്ഷണത്തിനായി പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും നടന്നില്ല.
ഒട്ടിയകുഴി, പൂച്ചവയൽ, ഉമിക്കുന്ന്, പാറാങ്കൽ, മുണ്ടുകുഴി തുടങ്ങിയ പ്രദേശങ്ങളിലെ തോടുകളിൽ നിന്നുള്ള ജലം ഒഴുകിയെത്തുന്നത് ഇവിടേക്കാണ് . ഇവിടെ നിന്ന് പനയമ്പാല തോട്ടിലേക്കാണ് ഒഴുകുന്നത്.
മത്സ്യസമ്പത്തിന്റെ കേന്ദ്ര മായിരുന്നു മുമ്പ് ഇവിടം. ഇപ്പോൾ വർഷംതോറും മീൻ പിടിക്കുന്നതിന് പഞ്ചായത്ത് ലേലം ചെയ്ത് നൽകാറുണ്ടെങ്കിലും പഴയ സമൃദ്ധിയില്ല. മല്ലപ്പള്ളി - കുന്നന്താനം- തിരുവല്ല റോഡ രികിലുള്ള ഇൗ ചാലിൽ നിന്നാണ് സമീപ പ്രദേശത്തെ പാടശേഖരങ്ങളിലേക്കും മറ്റ് കൃഷികൾക്കും വെള്ളം എത്തിച്ചിരുന്നത്.
പക്ഷേ വേനൽക്കാലത്ത് വെള്ളത്തിന്റെ നിറംമാറ്റവും ദുർഗന്ധവും മൂലം വെള്ളം ഉപയോഗിക്കാതായി. .ആഫ്രിക്കൻ പായൽ,മുള്ളൻ പായൽ, പുല്ല് എന്നിവയാൽ ചാൽ ഇല്ലാതാകുന്ന സ്ഥിതിയാണ്.
റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ചെറുകിട ജലസേചന വകുപ്പാണ് പദ്ധതി തയ്യാറാക്കി സമർപ്പിച്ചത് .
2.50 ഏക്കർ വിസ്തൃതി
15.5 ലക്ഷം രൂപ ചെലവിലാണ് നവീകരണം.
.