അടൂർ : എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയനിലെ 1281-ാം നമ്പർ പറക്കോട് പടിഞ്ഞാറ് ശാഖയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങളും ചികിത്സാ ധനസഹായവും വിതരണം ചെയ്തു. യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് ജുനു പ്രസാദ് അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി ബി. സുരേഷ്, വൈസ് പ്രസിഡന്റ് തുളസി സുരേഷ് എന്നിവർ പ്രസംഗിച്ചു.