koodal-rajagiri-rooad
കൂടൽ രാജഗിരി റോഡിന്റെ നിർമ്മാണ പുരോഗതി കെ.യു.ജനീഷ്‌കുമാർ എം.എൽ.എ. യുടെ നേതൃത്വത്തിൽ വിലയിരുത്തുന്നു

കോന്നി: കൂടൽ രാജഗിരി റോഡിന്റെ നിർമ്മാണ പുരോഗതി കെ.യു.ജനീഷ്‌കുമാർ എം.എൽ.എ. ഉദ്യോഗസ്‌ഥരോടും ജന പ്രതിനിധികളോടുനൊപ്പം വിലയിരുത്തി.15 കോടി രൂപ ചിലവിൽ മുറിഞ്ഞകൽ അതിരുങ്കൽ കൂടൽ പുന്നമൂട് രാജഗിരി പാടം വരെയുള്ള 15 കിലോമീറ്റർ ദൂരമുള്ള റോഡിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച ഇരുതോട് പാലവും കാരയ്ക്കക്കുഴിയിലുള്ള ചെറിയ പാലവും നിർമ്മാണം പൂർത്തീകരിച്ചു. നിലവിൽ റോഡിന്റെ വീതി കൂട്ടുന്ന പ്രവർത്തികളാണ് നടക്കുന്നത്.പാടം മുതൽ കൂടൽ വരെയുള്ള ഭാഗത്തു ആദ്യ ഘട്ട ടാറിംഗ് ഉടനെ നടക്കും. പ്രവർത്തികൾ വേഗത്തിലാക്കി റോഡ് നിർമ്മാണം പൂർത്തീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു. കലഞ്ഞൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ടി.വി പുഷ്പവല്ലി, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സുജ അനിൽ, പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം സിബി ഐസക്, പൊതുമരാമത്തു അസി.എക്സികുട്ടീവ് എൻജിനീയർ വി.ബിനു,അസി.എൻജിനീയർ അഭിലാഷ് കരാർ കമ്പനി പ്രതിനിധികൾ എന്നിവർ ഒപ്പമുണ്ടായിരുന്നു.