1
പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

പഴകുളം: പഞ്ചായത്തുകളുടെ വികസനം ആട് ഇല കടിക്കുന്നതുപോലെയാകരുതെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പളളിക്കൽ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ പഴകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്തുകൾക്ക് കിട്ടുന്ന വികസന ഫണ്ട് ഗ്രാമപഞ്ചായത്തംഗങ്ങൾ വീതം വച്ചെടുക്കുന്നു. ഇതുകാരണം പഞ്ചായത്തിനെ ഒരു യൂണിറ്റായി കണ്ടുകൊണ്ടുള്ള ഫലപ്രദമായ പദ്ധതികൾ പ്രാവർത്തികമാക്കാൻ കഴിയുന്നില്ലെന്ന് ചിറ്റയം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി കുഞ്ഞമ്മ , ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.പി. സന്തോഷ്, പി.ബി. ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മനു, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സിന്ധു ജെയിംസ്, മുൻപഞ്ചായത്ത് പ്രസിഡന്റ് പി.ബി. ഹർഷകുമാർ , പഞ്ചായത്ത് സെക്രട്ടറി റ്റി.എസ് സജീഷ് എന്നിവർ പ്രസംഗിച്ചു.