ഏഴംകുളം: പുതുമല കാർഷിക വികസന കർഷക സാമൂഹിക ക്ഷേമ സഹകരണ സംഘത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30 ന് പാലമുക്കിൽ മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും .ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷതവഹിക്കും.ആദ്യ നിക്ഷേപം കെ പി ഉദയഭാനുവും ചിട്ടി ആദ്യഗഡു സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ബി ഹർഷകുമാറും ഏറ്റു വാങ്ങും.ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾക്ക് പച്ചക്കറി വിത്തുകൾ മന്ത്രി വിതരണം ചെയ്യും