
പത്തനംതിട്ട : കേരള വനിതാ കമ്മിഷൻ ജില്ലാ സിറ്റിംഗിൽ 10 പരാതികളിൽ തീർപ്പായി. രണ്ട് പരാതികൾ പൊലീസ് റിപ്പോർട്ടിനായി അയച്ചു. ആകെ 33 പരാതികൾ പരിഗണിച്ചതിൽ 21 പരാതികൾ കക്ഷികൾ ഹാജരാകാത്തതുൾപ്പെടെയുള്ള കാരണങ്ങളാൽ അടുത്ത അദാലത്തിൽ വീണ്ടും പരിഗണിക്കുന്നതിനായി മാറ്റിവച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സിറ്റിംഗിൽ കമ്മിഷൻ അംഗം ഷാഹിദാ കമാൽ പരാതികൾ കേട്ടു.