
പള്ളിക്കൽ: അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണ നിർവഹണവും " എന്ന വിഷയത്തിൽ ആറ് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സിൽ ഉന്നത വിജയം നേടിയ പഞ്ചായത്തംഗങ്ങൾക്ക് സഹ പ്രവർത്തകരുടെ സ്നേഹാദരവ്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ, കേരള യൂണിവേഴ്സിറ്റി ഒഫ് ഡിജിറ്റൽ സയൻസ് ഇന്നവേഷൻ ഓഫ് ടെക്നോളജി എന്നിവ സംയുക്തമായി സഘടിപ്പിച്ച ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സിലാണ് പള്ളിക്കൽ പഞ്ചായത്തിലെ 3-ാം വാർഡ് മെമ്പർ. പ്രമോദ്, 8ാം വാർഡ് മെമ്പർ റോസമ്മ സെബാസ്റ്റ്യൻ, 15ാം വാർഡ് മെമ്പർ ദിവ്യ, 21-ാം വാർഡ് മെമ്പർ ശ്രീജ എന്നിവരാണ് ഉയർന്ന മാർക്കോടെ പാസായത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, എന്നിവരുടെ സാന്നിദ്ധ്യത്തിൽ കിലയുടെ ഡയറക്ടർ ഡോ.ജോയ് ഇളമണ്ണിൽ നിന്നും സർട്ടിഫിക്കറ്റ് സ്വീകരിച്ചു. ഇന്നലെ പഞ്ചായത്ത് വികസന സെമിനാറിൽ പള്ളിക്കൽ പഞ്ചായത്ത് ഇവരെ ആദരിച്ചു. പഞ്ചായത്തിന്റെ ഉപകാരം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കൈമാറി.