മലയാലപ്പുഴ: മുസലിയാർ എൻജിനീയറിംഗ് കോളേജിൽ ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റും മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റും സംയുക്തമായി നടത്തിയ അഖിലേന്ത്യാ വോളിബാൾ മത്സരം പത്തനംതിട്ട നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എ. എസ് അബ്ദുൾ റഷീദ് അദ്ധ്യക്ഷത വഹിച്ചു. അക്കാഡമി അഡ്മിനിസ്ട്രേറ്റർ പ്രൊഫ. ജയപ്രസാദ്, മെക്കാനിൽ എൻജിനീയറിംഗ് മേധാവി ഡോ. ഷാൻ. എം. തോമസ് എന്നിവർ പ്രസംഗിച്ചു.