ezha
പരിമിതികളുടെ നടുവിൽ പ്രവർത്തിക്കുന്ന ഏഴംകുളം ഗവ. എൽ. പി സ്കൂൾ

അടൂർ : 125 വർഷത്തെ പഴക്കം, മികച്ച പഠനനിലവാരം. വിദ്യാർത്ഥികളേറെ. പക്ഷേ ക്ളാസ് മുറികൾ കുറവ്. ഏഴംകുളം ഗവ. എൽ. പി സ്കൂളിന്റെ സ്ഥിതിയാണിത്. . ഒന്നുമുതൽ 5 വരെ ക്ളാസുകളിൽ 285 കുട്ടികളും പ്രീ - പ്രൈമറി വിഭാഗത്തിൽ 64 കുട്ടികളുമുണ്ട്. കുറേ വർഷങ്ങളായി വിദ്യാർത്ഥികളുടെ എണ്ണത്തിൽ നല്ല വർദ്ധനവുണ്ട്. . പക്ഷേ ഇതിന് ആനുപാതികമായി സൗകര്യം ഒരുക്കുന്നില്ല. 1 മുതൽ 5 വരെ പത്ത് ഡിവിഷനുകളുണ്ട്. ഇതിന് പുറമേയാണ് പ്രീ - പ്രൈമറി വിഭാഗത്തിൽ എൽ. കെ. ജി, യു. കെ. ജി വിഭാഗത്തിലായി രണ്ട് ക്ളാസ് മുറികളും. കമ്പ്യൂട്ടർ റൂം, ഒാഫീസ് എന്നിവ ഉൾപ്പെടെ 14 മുറികളാണ് വേണ്ടത്. പക്ഷേ, 36 വർഷം മുൻപ് നിർമ്മിച്ച കെട്ടിടത്തിലെ 6 ക്ളാസ് മുറികളും 100 വർഷത്തിലേറെ പഴക്കമുള്ള പഴയ കെട്ടിടത്തിലെ ഹാൾ മുറിയിലെ നാല് ക്ളാസ് മുറികളും മാത്രമാണുള്ളത്. ഡൈനിംഗ് റൂമും ഇല്ല.

കോൺക്രീറ്റ് കെട്ടിടത്തിന് മുകളിൽ തുറസായി കിടക്കുന്ന ഭാഗത്ത് മഴക്കാലത്ത് വെള്ളം കെട്ടിക്കിടന്ന് വരാന്തയിലേക്ക് ചോർച്ചയുണ്ട്. കോൺക്രീറ്റ് അടന്നുമാറി കമ്പി തുരുമ്പിച്ച നിലയിലാണ്. മണ്ഡലത്തിലെ പല സർക്കാർ സ്കൂളുകളും ഹൈടെക് വിദ്യാഭ്യാസ സൗകര്യങ്ങളിലേക്ക് ഉയർന്നെങ്കിലും ഇൗ സ്കൂളിനെ അധികൃതർ അവഗണിക്കുകയാണ്.

ഏഴംകുളം ഗവ. എൽ. പി സ്കൂളിലെ പരിമിതികൾക്ക് അടിയന്തര പരിഹാരം ഉണ്ടാക്കും. ഇതിനാവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിന് നടപടിയുണ്ടാകും,

ചിറ്റയം ഗോപകുമാർ,

ഡെപ്യൂട്ടി സ്പീക്കർ,