പള്ളിക്കൽ: ആനയടി - കൂടൽ റോഡിൽ പള്ളിക്കൽ പഞ്ചായത്ത് ഓഫീസിന് വടക്കുഭാഗം മുതൽ - പഴകുളം വരെയുള്ള ഭാഗത്തെ ടാറിംഗ് ആരംഭിച്ചു. 2017-ൽ ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും എന്നുപറഞ്ഞ് പൊളിച്ചിട്ട റോഡാണിത്. നന്നാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരങ്ങൾ നടന്നിരുന്നു. കുടിവെള്ള പൈപ്പ്ലൈനിന്റെ പണികൾ നീണ്ടതാണ് റോഡ് നിർമ്മാണം വൈകാൻ കാരണം.