പത്തനംതിട്ട: സംസ്ഥാന സ്‌പോർട്‌സ് കൗൺസിലും ജില്ലാ സ്‌പോർട്‌സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന സബ് ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പ് നാളെ മുതൽ 12 വരെ ജില്ലയിലെ രണ്ട് വേദികളിലായി നടക്കും . ആൺകുട്ടികളുടെ മത്സരങ്ങൾ മലയാലപ്പുഴ മുസല്യാർ എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ടിലും , പെൺകുട്ടികളുടെ മത്സരങ്ങൾ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലും നടക്കും . ആൺകുട്ടികളുടെ വിഭാഗത്തിൽ 14 ടീമുകളും പെൺകുട്ടികളുടെ വിഭാഗത്തിൽ 12 ടീമുകളുമാണ് മത്സരിക്കുന്നത് . വിജയികൾക്ക് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ സർട്ടിഫിക്കറ്റുകൾ നൽകും . ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ ഭക്ഷണവും താമസസൗകര്യവും ക്രമീകരിക്കും . മുസ്ലിയാർ എൻജിനീയറിംഗ് കോളേജിൽ 10 ന് വൈകിട്ട് 6 ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ , അഷ്റഫ് അലങ്കാർ, മലയാലപ്പുഴ എൻ. പി. ഗോപാലക്യഷ്ണൻ, സലീംകുമാർ, തങ്കച്ചൻ പി. തോമസ്, എസ്. രാജേന്ദ്രൻനായർ എന്നിവർ പങ്കെടുത്തു.