പത്തനംതിട്ട: കോന്നി ബാലികാസദനത്തിലെ അന്തേവാസിയായിരുന്ന ദളിത് ബാലികയുടെ ദുരൂഹ മരണത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കെ. എസ് .കെ. ടി. യു നേതൃത്വത്തിൽ 10 ന് രാവിലെ 10 ന് ബാലികാസദനത്തിലേക്ക് മാർച്ചും ധർണയും നടത്തും.കെ. എസ്. കെ. ടി .യു സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.എസ്. അംബിക എം. എൽ. എ ഉദ്ഘാടനം ചെയ്യും. ആർ. എസ് .എസ് നിയന്ത്രണത്തിലുള്ള ബാലികാസദനത്തിലെ അന്തേവാസിയായിരുന്ന ചിറ്റാർ മൺപിലാവ് സ്വദേശിനി സൂര്യ സുനിലാണ് മരിച്ചത്.. വാർത്താ സമ്മേളനത്തിൽ ജില്ലാപ്രസിഡന്റ് പി.എസ്. ക്യഷ്ണകുമാർ , ഏരിയാ സെക്രട്ടറി പി. രാധാക്യഷ്ണൻ , ഏരിയ പ്രസിഡന്റ് വർഗീസ് ബേബി എന്നിവർ പങ്കെടുത്തു .