പന്തളം: പി.ഡി.പി പത്തനംതിട്ട ജില്ലാ നേതൃ പഠന ക്യാമ്പ് ഇന്ന് രാവിലെ 9 ന് പന്തളം വൈ. എം .സി .എ ഹാളിൽ നടക്കും. ജില്ലാ ജനറൽ കൺവീനർ റഷീദ് പത്തനംതിട്ട അദ്ധ്യക്ഷത വഹിക്കും.സീനിയർ വൈസ് ചെയർമാൻ വർക്കല രാജ് ഉദ്ഘാടനം ചെയ്യും. സീനിയർ വൈസ് ചെയർമാൻ അഡ്വ. മുട്ടം നാസർ, സംഘടനാ ജനറൽ സെക്രട്ടറി വി.എം അലിയാർ, ജനറൽ സെക്രട്ടറിമാരായ സാബു കൊട്ടാരക്കര, മജീദ് ചേർപ്പ്, സംസ്ഥാന സെക്രട്ടറി റസാക്ക് മണ്ണടി, സി. എ. സി സുനിൽ ഷാ കൊല്ലം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഹബീബ് റഹ്മാൻ എന്നിവർ പങ്കെടുക്കും.