പന്തളം: മിമിക്രി കലാകാരൻ ഉല്ലാസ് പന്തളം ഒഫീഷ്യൽ ഫാൻസ്​ അസോസിയേഷന്റെ നേതൃത്വത്തിൽ ഉല്ലാസ് പന്തളത്തിന്റെ ജന്മദിനം ആഘോഷിച്ചു. പന്തളംമഹേഷ്​ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ്​ ഉദ്ഘാടനം ചെയ്തു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അച്ചൻകുഞ്ഞ് ജോൺ, കൗൺസിലർമാരായ സുനിത വേണു, ശ്രീദേവി, രശ്മി രാജീവ്​, കിഷോർ കുമാർ ,മങ്ങാരം സ്‌കൂൾ പ്രഥമാദ്ധ്യാപിക ജിജി റാണി, എന്നിവർ പ്രസംഗിച്ചു.