പ്രമാടം : എസ്.എഫ്.ഐ കോന്നി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള വൃക്ഷവണ്ടി സി.പി.എം ഏരിയാ സെക്രട്ടറി ശ്യാംലാൽ ഫ്ളാഗ് ഓഫ് ചെയ്തു. ഏരിയാതല ഉദ്ഘാടനം കോന്നി എസ്.എ.എസ്. എസ്.എൻ.ഡി.പി യോഗം കോളേജിൽ ജില്ലാ പ്രസിഡന്റ് എസ്. ഷൈജു നിർവഹിച്ചു. ഏരിയാ പ്രസിഡന്റ് ഗോകുൽ കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. അനന്ദു അനിൽ, അനീഷ, അമൽ അജയൻ എന്നിവർ പ്രസംഗിച്ചു.