ചെങ്ങന്നൂർ: ഭക്ഷ്യ സുരക്ഷാ വിഭാഗവും നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി സ്കൂളുകളിലും അങ്കണവാടികളിലും മിന്നൽ പരിശോധന നടത്തി. ചെങ്ങന്നൂർ ഫുഡ് സേഫ്റ്റി ഓഫീസർ എ.എ.അനസ്, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ സുജിത് സുധാകർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഐബി.കെ.എസ്, ഫുഡ് സേഫ്റ്റി സീനിയർ ക്ലാർക്ക് രാജേഷ് .എസ്, ഓഫിസ് അറ്റൻഡന്റ് തോമസ് ഫിലിപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.