തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 365 പരുമല സരസകവീശ്വരം ശാഖയുടെ കാവിൽ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം .9ന് കലശപൂജ,നവകം. 10.30ന് കലശാഭിഷേകം. 12.30ന് അമൃതഭോജനം .6.30 ന് ദീപാരാധന, ദീപക്കാഴ്ച, സമൂഹ പ്രാർത്ഥന. തന്ത്രി സന്തോഷ് തന്ത്രിയും മേൽശാന്തി ഗോകുൽ ശാന്തിയും കാർമ്മികത്വം വഹിക്കും.