 
തിരുവല്ല: എ.ഐ.വൈ.എഫ് തിരുവല്ല ടൗൺ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുത്തൂർ ഗവ.എൽ.പി.സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മേഖലാ സെക്രട്ടറി വിഷ്ണു ഭാസ്കർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ജോബി തോമസ് ഉദ്ഘാടനം ചെയ്തു. പാർട്ടി മണ്ഡലം സെക്രട്ടറി ശശികുമാർ, മഹിളാസംഘം ജില്ലാപ്രസിഡന്റ് വിജയമ്മ ഭാസ്കർ, കെ.കെ.ഗോപി, സ്കൂൾ ഹെഡ്മിസ്ട്രസ് രാജമ്മ എന്നിവർ പ്രസംഗിച്ചു.