musaliyar-college
മലയാലപ്പുഴ മുസലിയാർ എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ഇന്റർ കോളേജ് വോളിബോൾ മത്സരത്തിൽ വിജയികളായ അങ്കമാലി ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ടീമിന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് അനിൽകുമാർ ട്രോഫി നൽകുന്നു

കോന്നി: മലയാലപ്പുഴ മുസലിയാർ എൻജിനീയറിംഗ് കോളേജിൽ നടന്ന ഇന്റർ കോളേജ് വോളിബാൾ മത്സരത്തിൽ അങ്കമാലി ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി വിജയികളായി. അടൂർ എസ്. എൻ.ഐ .ടി രണ്ടാം സ്ഥാനവും കൊല്ലം യു,കെ, എഫ് കോളേജ് ഒഫ് എൻജിനീയറിംഗ് മൂന്നാം സ്ഥാനവും നേടി. ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് അനിൽകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു. മുസലിയാർ എഡ്യുക്കേഷണൽ ട്രസ്റ്റ് ട്രഷറർ ഹബീബ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് ഡീൻ പ്രൊഫ. ആർ.ജയപ്രസാദ്, മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റ് മേധാവി ഡോ.ഷാൻ എം.അസീസ്, ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ അമൃതരാജ്, സ്റ്റാഫ് കോ ഓർഡിനേറ്റർ പ്രൊഫ .അജയ് , കോ ഓർഡിനേറ്റർ അതുൽ ബാബു എന്നിവർ പ്രസംഗിച്ചു.