 
തിരുവല്ല: സ്വർണവും കറൻസിയും മുഖ്യമന്ത്രി കടത്തിയെന്ന് ആരോപിച്ച് കെ.പി.സി.സി ആഹ്വാനം ചെയ്ത കരിദിനാചരണം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ആർ.ജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അലക്സ് ജോൺ പുതുപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു, ബെഞ്ചമിൻ തോമസ്, വർഗീസ് എം. അലക്സ്, വി.ടി. പ്രസാദ്, എൻ.എ.ജോസ്, മത്തായി കെ.ഐപ്പ്, കുര്യൻ കുത്തപ്പള്ളിൽ, രാജൻ കെ.വർഗീസ്, രാഖി രാജപ്പൻ, സാന്റോ തട്ടറയിൽ, മാത്യു എം.വർഗീസ്,സിബി ആഞ്ഞിലികാട്ടിൽ,പി.ആർ.ഗോപി, രമണി, ശശിധരൻ, പ്രസാദ് തുണ്ടിയിൽ, തോമസ് കോരുത്, സുമൻ ആർ,കെ.ഷമ്മി ചെല്ലപ്പൻ എന്നിവർ സംസാരിച്ചു.