മല്ലപ്പള്ളി:സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് സ്വർണ്ണകള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രിപിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കല്ലൂപ്പാറ മണ്ഡലം കമ്മിറ്റിയുടെ കരിദിനം ആചരിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ.റെജി തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ചെറിയാൻ മണ്ണഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, ഇ.കെ.സോമൻ ,സതീഷ് കല്ലൂപ്പാറ, സൂസൻ തോംസൺ, റജി ചാക്കോ, ജ്ഞാനമണി മോഹൻ, ബെൻസി അലക്സ്, ഗീത ശ്രീകുമാർ, ജിം ഇല്ലത്ത്,മോഹനൻ കോടമല, ദീപു രാജ്, അഖിൽ മൂവക്കോടൻ, ബൈജി ചെള്ളേട്ട്, ബിജിൻ ജോൺ മാത്യു, ശ്രീജിത്ത് പഴൂർ, സനീഷ് അടവിയ്ക്കൽ, സണ്ണി കടവുമണ്ണിൽ, സിബിൻ കടമാൻകുളം, വിഷ്ണു പുതുശേരി, സാനോ കടവുമണ്ണിൽ, വിശ്വംഭരൻ വട്ടമല, രാജൻ കോമ്പടവത്ത് എന്നിവർ പ്രസംഗിച്ചു.