തിരുവല്ല: ജെ.സി.ഐ മാന്നാർ ടൗൺ അറ്റ്‌ലാന്റയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ തിരുവല്ല 1010-ാം എസ്.എൻ.ഡി.പി ശാഖയുടെ മലയിത്ര ദേവി ക്ഷേത്രത്തിൽ ഔഷധ, ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി ശാഖാ പ്രസിഡന്റ് രാജേഷ് തമ്പിയും, വൈസ് പ്രസിഡന്റ് സലിം കുമാറും ചേർന്ന് നിർവഹിച്ചു. ജെ.സി.ഐ അറ്റ്‌ലാന്റാ പ്രസിഡന്റ് അഭിലാഷ് വി.അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി വിഷ്ണു നാരായണൻ, ലിറ്റി അഭിലാഷ്, സുരേഷ് വി.ആർ എന്നിവർ പങ്കെടുത്തു.