പത്തനംതിട്ട: സ്വപ്നാ സരേഷിന്റെ പുതിയ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു.
രാവിലെ 10ന് അബാൻ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് കളക്ടറേറ്റിന് മുമ്പിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി, ഡി.സി.സി പോഷക സംഘടനാ നേതാക്കൾ നേതൃത്വം നൽകും.