കോഴഞ്ചേരി: കുളിപ്പിക്കുന്നതിനിടെ അയിരൂർ മൂക്കന്നൂരിൽ പമ്പാനദിയിൽ ചാടി മണിക്കൂറുകളോളം പരിഭ്രാന്തി പരത്തിയ പിടിയാനയെ തിരികെ നാട്ടിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരം ഉള്ളൂർ സ്വദേശി അനിലിന്റേതാണ് ആന. ജില്ലയ്ക്ക് വെളിയിലേക്ക് ആനയെ കൊണ്ടു പോകുന്നതിനുള്ള രേഖകൾ വനം വകുപ്പ് പരിശോധിച്ചു.