1
എഴുമറ്റൂർ പോസ്റ്റ് ഓഫീസ് ചോർച്ച തടയുന്നതിനായി പടുതാ കെട്ടിയ നിലയിൽ

മല്ലപ്പള്ളി : എഴുമറ്റൂർ പോസ്റ്റ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കണമെന്ന ആവശ്യം ശക്തമായി. മഴപെയ്യുമ്പോൾ ഇപ്പോഴത്തെ കെട്ടിടം ചോർന്നൊലിക്കും. മേൽക്കുരയക്ക് മുകളിൽ പടുതാ വിരിച്ചിരിക്കുകയാണ് ഇപ്പോൾ. തകർന്ന ഓടുകളുടെ വിടവിലൂടെ വെള്ളം മുറിക്കുള്ളിലേക്കെത്തും.പുറത്ത് വരാന്തയിൽ നിന്നും ചുറ്റുമതിലിന്റെ വശങ്ങളിൽ നിന്നും ചിതറിത്തെറിക്കുന്ന വെള്ളവും ഓഫീസിനുള്ളിലേയ്ക്ക് വീഴും. ഒരു പോസ്റ്റ് മാസ്റ്ററും രണ്ട് പോസ്റ്റുമാൻമാരും ,ഒരു ഇഡി പായ്ക്കറുമാണ് ജീവനക്കാർ. പോസ്റ്റൽ അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. 5 ആർ.ഡി ഏജന്റുമാർ ഓഫീസിനു കീഴിലുണ്ട്. ചാലാപ്പള്ളിയിൽ ബ്രാഞ്ച് ഓഫീസുമുണ്ട്. ദിവസവും ലക്ഷങ്ങളുടെ ധനകാര്യ ഇടപാടുകളും താപാലുരുപ്പടികളും ഇവിടെ എത്തുന്നുണ്ട്. ഉപഭോക്താക്കൾക്ക് സുരക്ഷിതമായി ഇടപാടുകൾ നടത്താൻ കയറിനിൽക്കാൻ കഴിയാത്ത അവസ്ഥയാണ്.