കോന്നി: ജനവാസകേന്ദ്രങ്ങളെ പരിസ്ഥിതിലോലമേഖലയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കർഷകസംഘം കൊക്കാത്തോട്, അരുവാപ്പുലം മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കല്ലേലി പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ സെക്രട്ടറി ആർ. തുളസീധരൻപിള്ള ഉദ്ഘാടനം ചെയ്തു. ജോജു വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ശ്യാംലാൽ, ആർ.ഗോവിന്ദ്, എം എസ് ഗോപിനാഥൻ, കെ.എസ്.സുരേശൻ, കെ.പ്രകാശ് കുമാർ, ജി.സോമനാഥൻ, ജയ അനിൽ, സി എസ് മധു, പി.ആർ.ശിവൻകുട്ടി, എസ്.സുരേഷ്, കെ.കെ.രാജൻ എന്നിവർപ്രസംഗിച്ചു.