കോന്നി: കേന്ദ്ര സർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ചു ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകരെ ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.ബിനുമോൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ആർ.രാകേഷ്, സുജിത്ത് ബാലഗോപാൽ, അഭിലാഷ് മംഗലത്ത് എന്നിവർ സംസാരിച്ചു.