മല്ലപ്പള്ളി : തകർച്ചയിലായിരുന്ന എഴുമറ്റൂർ -പടുതോട് ബാസ്റ്റോറോഡിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ദിവസേന നൂറ് കണക്കിന് വാഹനങ്ങൾ പോകുന്ന റോഡിൽ കാൽനടയാത്ര പോലും ദുസഹമായിരുന്നു. 2018ൽ 82 ലക്ഷം രൂപ മുടക്കി അഞ്ചു കിലോമീറ്റർ ദൂരം റീടാറിംഗ് നടത്തിയിരുന്നു. ഇതിനു ശേഷം മൂന്ന് തവണ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടതിനാൽ യാത്ര ദുഷ്കരമായിരുന്നു. പ്രദേശവാസികളുടെ കൂട്ടായ്മയിൽ റോഡ് സംരക്ഷണ സമിതി നടത്തിയ ഇടപെടീലാണ് 32 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണിക്ക് അനുമതി ലഭിയ്ക്കാൻ കാരണമായത്. വിജിലൻസ് അന്വേഷണം നടക്കുന്നതിനാൽ മറ്റ് പദ്ധതി വഴിയുള്ള ഫണ്ട് അനുവധിക്കാൻ കഴിയാത്തതെന്നും നടപടിയുടെ പേരിൽ ദുരിതം പേറുന്ന ജനങ്ങളുടെ ബുദ്ധിമുട്ടിന് താല്കാലിക പരിഹാരമായിട്ടാണ് അറ്റകുറ്റപ്പണിക്ക് തുക അനുവധിച്ചതെന്നും അധി‌കൃതർ അറിയിച്ചു. പടുതോട് - എഴുമറ്റൂർ ബാസ്റ്റോ റോഡ് ബി.എം, ബി.സി നിലവാരത്തിൽ ആക്കുന്നതിന് അടിയന്തര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.