അടൂർ :നരേന്ദ്രമോദി സർക്കാരിന്റെ എട്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി എസ്. സി മോർച്ചയുടെ നേതൃത്വത്തിൽ ഗൃഹ സമ്പർക്കം നടത്തി. ആകാശവാണിയിൽ ഞാറ്റുപാട്ട് ആദ്യമായി അവതരിപ്പിച്ച കല്യാണിയമ്മയെയും സംഘത്തെയും കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ്‌ ഷാജി .ആർ നായർ ആദരിച്ചു .എസ്. സി മോർച്ച ജില്ല പ്രസിഡന്റ്‌ രൂപേഷ് അടൂർ, അനിൽ നെടുമ്പള്ളിൽ, സജി മഹർഷിക്കാവ്, രവീന്ദ്രൻ മാങ്കൂട്ടം, അനിൽ ചെന്താമരവിള, എസ്. വേണുഗോപാൽ, വിനോദ് വാസുദേവൻ , ഗിരിജ മോഹൻ, മുരുകൻ, ഗോപകുമാർ മിത്രപുരം, ശിവദാസൻ നായർ, സുനിൽ മാവേലി,രമേശ്‌, ജയൻ, ഹരി കുമാർ,വേണുക്കുറുപ്പ്, ഷിജു എന്നിവർ നേതൃത്വം നൽകി.