1
ടി എസ് ജോൺ അനുസ്മരണ സമ്മേളനം കല്ലൂപ്പാറയിൽ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസ് ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: കല്ലൂപ്പാറയുടെ വികസനത്തിന്റെ അടിത്തറ പാകിയത് ടി.എസ് ജോൺ മാത്രമാണെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിക്ടർ ടി. തോമസ്. ടി.എസ് ജോൺ മെമ്മോറിയൽ ഫോറത്തിന്റെ നേതൃത്വത്തിൽ ടി. എസ് ജോണിന്റെ ആറാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുഞ്ഞുകോശി പോൾമുഖ്യ പ്രഭാഷണം നടത്തി. മുഖ്യ ജിബിൻ സഖറിയ തെറ്റിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. തോമസ് മാത്യു, പ്രൊഫ:ജേക്കബ് എം.എബ്രഹാം, ജോർജ്ജ് കുരുവിള, എബി വർഗീസ്, പ്രൊഫ.എം. എൻ.ജോർജ്ജ്, അനിൽ ഏബ്രഹാം, ബർസ്ലി ജോസഫ്, കൊച്ചുവർഗീസ്, ബാബു കല്ലൂപ്പാറ, ടെസിൻ, സ്റ്റെഫിൻ, അനി കുടായിൽ, വർഗീസ്, സി.എ തോമസ്, സി.എ വർഗീസ് എന്നിവർ സംസാരിച്ചു.