മല്ലപ്പള്ളി. തുരുത്തിക്കാട് ഗവ.യു.പി.സ്കൂളിലെ 36 വിദ്യാർത്ഥികൾക്കും സ്കൂൾ ബാഗ് വിതരണം ചെയ്ത് ഹാബേൽ ഫൗണ്ടേഷൻ മാതൃകയായി. ഫൗണ്ടേഷൻ ചെയർമാർ ഡോ.സാമുവൽ നെല്ലിക്കാട് അദ്ധ്യക്ഷത വഹിച്ചു. കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ അംഗം രതീഷ് പീറ്റർ,മുൻ അംഗം ബിജു നൈനാൻ, ജോൺ കുര്യൻ, കെ.എൻ വിശ്വനാഥൻ നായർ , പി.എസ് തമ്പി,എം.ടി.കുട്ടപ്പൻ എന്നിവർ ബാഗുകൾ വിതരണം ചെയ്തു. റോയ് വറുഗീസ്,എം.കെ. ലാലു, ബാബു മോഹൻ,കെ.ചെറിയാൻ, ഹെഡ് മിസ്ട്രസ് ബാവാ,പി.ടി.എ.പ്രസിഡന്റ് അഭിരാമി ബാലൻ തുടങ്ങിയവർ സംസാരിച്ചു.