 
തിരുവല്ല: പുതുക്കിപ്പണിയുന്ന ചാത്തങ്കരി ഭഗവതി ക്ഷേത്രത്തിൽ കട്ടിളവച്ചു. പൂർണമായും കൃഷ്ണശിലയിൽ പണിയുന്ന ക്ഷേത്രത്തിന്റെ ശ്രീകോവിലിനും നാലമ്പലത്തിനും ഉപദേവതാലയങ്ങൾക്കുമാണ് ശിലയിൽ തീർത്ത കട്ടിള സ്ഥാപിച്ചത്. മേൽശാന്തി എ.ഡി. നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. ദേവസ്വം പ്രസിഡന്റ് അഡ്വ. സതീഷ് ചാത്തങ്കരി, മാനേജർ പി.കെ. റാം കുമാർ, സ്ഥപതി രാമല ഹരി നമ്പൂതിരി, ശില്പി ചെങ്കോട്ട ശങ്കർ രവി, മുഖ്യ തച്ചൻ പത്തിയൂർ വിനോദ് ബാബു, ഭരണ സമിതി അംഗങ്ങളായ എസ്. വേണുഗോപാൽ, സി. ഉണ്ണികൃഷ്ണപിളള, പി.കെ. ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി. രണ്ടുകോടിയോളം രൂപ ചെലവിട്ട് നിർമ്മിക്കുന്ന ക്ഷേത്രത്തിന്റെ ചുമർ നിർമ്മാണം പൂർത്തിയായി.