അടൂർ : നടനും എൻ. സി. പി സംസ്ഥാന സമിതി അംഗവുമായ അടൂർ നരേന്ദ്രന്റെ നിര്യാണത്തിൽ പുരോഗമന കലാസാഹിത്യ സംഘം താലൂക്ക് കമ്മിറ്റി അനുശോചിച്ചു. ഏരിയാ പ്രസിഡന്റ് ഡൈനി ജോർജ് അദ്ധ്യക്ഷതവഹിച്ചു. ആർ. ഉണ്ണികൃഷ്ണപിള്ള , കെ. ജി. വാസുദേവൻ, ഫാ. ഗീവർഗീസ് ബ്ലാഹേത്ത്, പി. ബി. ഹർഷകുമാർ, ടി. ഡി. ബൈജു, അഡ്വ. എസ്. മനോജ്, ഡോ. വർഗീസ് പേരയിൽ, മണക്കാല ഗോപാലകൃഷ്ണൻ, പി. രവീന്ദ്രൻ, ബാബു ജോൺ. ഡോ. അടൂർ പി. സുദർശനൻ, എസ്. ശിവപ്രസാദ്, കെ. മഹേഷ് കുമാർ, സുജിതാ സാദത്ത്, കെ. ബി. രാജശേഖരകുറുപ്പ്, രാജൻ അനശ്വര, അടൂർ ശശാങ്കൻ തുടങ്ങിയവർ പ്രസംഗിച്ചു.