
തിരുവല്ല: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിവാദത്തിലെ ഷാജ് കിരണുമായുള്ളത് മാദ്ധ്യമപ്രവർത്തകനെന്ന നിലയിലുള്ള ബന്ധം മാത്രമാണെന്ന് ബിലീവേഴ്സ് ചർച്ച് പി.ആർ.ഒ ഫാ. സിജോ പന്തപ്പള്ളിൽ അറിയിച്ചു.
അദ്ദേഹം മാദ്ധ്യമ പ്രവർത്തന രംഗത്ത് ഇല്ലെന്നത് ഇപ്പോഴാണറിയുന്നത്. സഭയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും സഭാ മെത്രാപ്പൊലീത്തയുടെയും പേരുകൾ പ്രശ്നത്തിൽ വലിച്ചിഴയ്ക്കുന്നത് ഒഴിവാക്കണം. രാഷ്ട്രീയ പാർട്ടികളോട് സഭ പ്രത്യേക താൽപര്യം വച്ചുപുലർത്തിയിട്ടില്ല. ബിഷപ്പ് ഡോ.കെ.പി.യോഹന്നാൻ മെത്രാപ്പൊലീത്തയെ തനിക്ക് പരിചയമുണ്ടെന്ന് ഷാജ് കിരൺ പറഞ്ഞതായി സ്വപ്ന വെളിപ്പെടുത്തിയിരുന്നു.