തിരുവല്ല: പ്രത്യക്ഷരക്ഷാ ദൈവസഭ ആചാര്യഗുരുവിന്റെ 89-)മത് ജന്മദിനം ഇന്ന് ഇരവിപേരൂരിലെ ആസ്ഥാനത്തും വിവിധ ശാഖകളിലും ആഘോഷിക്കും. ഇരവിപേരൂരിൽ രാവിലെ 6ന് വിശുദ്ധ സന്നിധാനങ്ങളിൽ പ്രാർത്ഥന, 9ന് സഭാ പ്രസിഡന്റ് വൈ.സദാശിവൻ കൊടിയേറ്റ് നിർവ്വഹിക്കും. 10 മുതൽ ആചാര്യകലാക്ഷേത്രത്തിന്റെ നേതൃത്വത്തിൽ സംഗീതാരാധനയും മ്യൂസിക് ഫ്യൂഷനും നടക്കും. 11ന് സ്ക്കൂൾ ഓഫ് ആർട്സിന്റെ ഉദ്ഘാടനം സഭാ വൈസ് പ്രസിഡന്റ് ഡോ.പി.എൻ.വിജയകുമാർ നിർവ്വഹിക്കും. ആചാര്യകലാക്ഷേത്രം ജോ.കൺവീനർ അനിൽ വർഷ അദ്ധ്യക്ഷനാകും. കേന്ദ്രകമ്മറ്റി അംഗങ്ങളായ വി.കെ.വിജയൻ, ഷാജി അമര, സുനിൽകുമാർ, ട്രഷറർ പ്രകാശ് എന്നിവർ പ്രസംഗിക്കും.
രാത്രി 8ന് ജന്മദിന സമ്മേളനം സഭാപ്രസിഡന്റ് ഉദ്ഘാടനം ചെയ്യും. ജനറൽസെക്രട്ടറി സി.സി.കുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തും. ഹൈകൗൺസിൽ അംഗങ്ങളായ എം.പൊന്നമ്മ, വി.ആർ.കുട്ടപ്പൻ, കെ.ജ്ഞാനശീലൻ, റ്റി.എസ്.മനോജ് കുമാർ, എം.എസ്.വിജയൻ, എ.ആർ.ദിവാകരൻ, പി.ജി. ദിലീപ് കുമാർ, കെ.ആർ.രാജീവ്, വി.എം.സരസമ്മ, സി.എൻ.തങ്കച്ചൻ എന്നിവർ പ്രസംഗിക്കും.