 
ഏനാത്ത്: കുളഞ്ഞി തെക്കേതിൽ പി. ഡി. ശാമുവേൽ ഉപദേശി (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് ഏനാത്ത് ഹോളി സ്പിരിറ്റ് ലത്തീൻ ദൈവാലയത്തിൽ. ലത്തീൻ കത്തോലിക്ക സഭയുടെ പുനലൂർ രൂപതയിൽ കഴിഞ്ഞ 55 വർഷമായി വിവിധ ഇടവകകളിലും പുനലൂർ സോഷ്യൽ സർവീസ് സൊസൈറ്റിയിലും സേവനം അനുഷ്ഠിച്ചു. ഫ്രാൻസിസ് മാർപ്പാപ്പയിൽ നിന്ന് ബെനേ മെറേന്തി ബഹുമതി ലഭിച്ചിട്ടുണ്ട്. മക്കൾ: സ്റ്റാൻലി സാം (ലാബ് അസിസ്റ്റന്റ് സെന്റ് ഗൊരേറ്റി ഹയർ സെക്കൻഡറി സ്കൂൾ, പുനലൂർ), ടൈറ്റസ് സാം, ജിൻസി സാം. മരുമക്കൾ: ബിന്ദു സ്റ്റാൻലി (ഓവർസീയർ, വാട്ടർ അതോറിറ്റി, റാന്നി), ചിഞ്ചു ടൈറ്റസ്, ഷൈജു മനുവേൽ (സെന്റ് ഗോരേറ്റി ഹയർ സെക്കൻഡറി സ്കൂൾ പുനലൂർ).