അടൂർ: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പെരിങ്ങനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി. യു.ഡി.എഫ് കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു.. മണ്ഡലം പ്രസിഡന്റ് ഹരികുമാർ മലമേക്കര അദ്ധ്യക്ഷതവഹിച്ചു. ഷെല്ലി ബേബി, മുകളെത്തു രാജൻ, അലക്സ് കോഴിപ്പുറത്ത്, ബി രമേശൻ, റോയി മിത്രപുരം, ശ്രീലേഖ, ദിവ്യ അനീഷ്, ടി എൻ സദാശിവൻ, രാജേഷ് അച്ചോട്ട് തുടങ്ങിയവർ പ്രസംഗിച്ചു.